ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:
ഭൂതം ശരശ്ച-മഹാദാഹ്വയ-ഭട്ടനാഥ
ശ്രീഭക്തിസാര-കുലശേഖര-യോഗിവാഹാൻ |
ഭക്താങ്ഘ്രിരേണു – പരകാല – യതീന്ദ്രമിശ്രാൻ
ശ്രീമത്പരാങ്കുശമുനിം പ്രണത: അസ്മി നിത്യം ||
ഭൂതത്താഴ്വാർ, പൊയ്കയാഴ്വാർ, പേയാഴ്വാർ, പെരിയാഴ്വാർ, ആണ്ഡാൾ, തൃമഴിസൈയാഴ്വാർ, കുലശേകരാഴ്വാർ, തൃപ്പാണാഴ്വാർ, തൊണ്ടരടിപ്പൊടിയാഴ്വാർ, തൃമങ്കയാഴ്വാർ, ശ്രീരാമാനുജർ, മധുരകവിയാഴ്വാർ, നമ്മാഴ്വാർ എന്നിവരുടെ തൃപ്ാദങ്കളെ കൂപപുന്നേ.
ഈ ശ്ലോകം, ശ്രീപരാശര ഭട്ടർ, നംജീയരുടൻ തൃക്കോഷ്ടിയൂരിൽ താമസിച്ചിരന്നപ്പോൾ അരുളിയതാണു. വീരസുന്ദര ബ്രഹ്മരായ രാജാവുടെ ശല്യം താങ്കാത്തെ ശ്രീരംഗത്തെ വിട്ടകന്നു. അങ്ങനെ ശ്രീരംഗനാഫനേ വേർപിരിഞ്ഞ ദ:ഖത്താല് മേല്പപരഞ്ഞ തനിയനേയും, “നീളാതുങ്ക” എന്നു തുടങ്കും ആണ്ഡാൾ തനിയനേയും എഴുതി, ഭഗവത്ഭാഗവത അനുഭവങ്കളിൽ ആഴ്ന്നു.
പത്തു ആഴ്വാർകളുടെ പേർ പരഞ്ഞിട്ടുള്ളതു മനസ്സിലാകുന്നു. ആഴ്വാന്മാർ പന്ത്രണടു പേരല്ലേ? “ശ്രീ” എന്ന പദം ആണ്ഡാളെയും, മിശ്ര (അതിഗം പഠിച്ചവർ) എന്ന പദം മധുരകവിയാഴ്വാരെയും, “യതീന്ദ്രർ” എന്ന പദം രാമാനുജരേയും കുരിക്കിന്നു.
ക്രമേണ ആഴ്വാർകൾ: .
- പൊയ്കയാഴ്വാർ
- ഭൂതത്താഴ്വാർ
- പേയാഴ്വാർ
- തൃമഴിസൈയാഴ്വാർ
- മധുരകവിയാഴ്വാർ
- നമ്മാഴ്വാർ
- കുലശേകരാഴ്വാർ
- പെരിയാഴ്വാർ
- ആണ്ഡാൾ
- തൊണ്ടരടിപ്പൊടിയാഴ്വാർ
- തൃപ്പാണാഴ്വാർ
- തൃമങ്കയാഴ്വാർ
അടിയൻ സൗരിരാജൻ രാമാനുജ ദാസൻ
ഉറവിടം: https://guruparamparai.koyil.org/azhwars/
പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org