ദിവ്യ ദംപതി

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

ഇതിന് മുമ്പുള്ള ബ്ലോഗിലെ ഗുരുപരംപരയിന്‍ ആമുഖവാണ്  (https://guruparamparaitamil.wordpress.com/2015/03/14/introduction-2/). മേൽപ്പോട്ടു ഓരണ്‍ വഴി ആചാര്യ പരംപരയിനെ  കുറിച്ചു അറിയാം.

srirangam-serthiശ്രീരംഗം ചേർത്തി (മീനം ഉത്രം)

    ഓരാചാര്യൻ തന്‍റെ ശിഷ്യനു, പിന്നിട് ആ സിശ്യന്തന്നെ ആചാര്യനായി അവനുടെ ശിഷ്യനു എന്ന് തുടര്ച്ചയായി സത്യ ജ്ഞാനത്തെ ബോധിപ്പിക്കുന്നതാണ് ഓരാണ്‍വഴി. ഇവ്വിടത്ത് സത്യ ജ്ഞാനം എന്ന് കുറിച്ചത്, പുർവാചാര്യരു സഹതാപങ്കൊണ്ട് നമുക്ക് വേണ്ടി മാത്രം അരുളിയതാണ് എന്ന് മുംബെ കണ്ടു.

പെരിയ പെരുംമാൾ

തിരുനക്ഷത്രം – ചിങ്ങം, രോഹിണി

അരുളിയ ശാസ്റ്റ്രങ്ങൽ –  ഭഗവദ് ഗീത, ശ്രീശൈലേസ ദയാപാത്രം തനിയന്

എംബെരുമാൻ തന്‍റെ അപരിമിതമായ കരുന്യങ്കൊണ്ട്, ഈ ഓരാണ്വഴി ആചാര്യ പരംപരയില്, താൻ തന്നെ പ്രഥമാചാര്യനായി ഏറ്റെടുത്തു പെരിയ പിരാട്ടിക്കു രഹസ്യ ത്രയത്തെ ഉപദേശിത്ത് അരുളുകൈയാണ്.

ശാസ്ത്രം എംബെരുമാനെ നിരങ്കുശ സ്വതന്ത്രൻ, സർവശക്തൻ, സർവജ്ഞൻ, സർവവ്യാപകൻ എന്ന് പലവായി അവന്ടെ കല്യാണ ഗുണങ്ങളെ ഘോഷിക്കിന്നു. നിരങ്കുശ എന്നാൽ എതുകൊണ്ടും തടയാനോ നിരുത്തനോ പറ്റിയില്ലാ എന്നാണ്. തന്‍റെ  ശരണാഗതരെ മോചിപ്പിക്കാൻ കാരണം ഈ സൽഗുണങ്ങളും സ്വാതത്രിയവും തന്നെയാണ്.

“നാരായണ പരം ബ്രഹ്മ തത്വം നാരായണ: പറ” എന്ന് ശാസ്ത്രം അറിയിച്ച ആ പരംപൊരുൾ നാരായണൻ തന്നെ, പെരിയ പെരുമാളായി ശ്രീരംഗ വിമാനത്തോടു കൂടി, ബ്രഹ്മാവ് തന്നെ വഴിപാട്‌ ചെയ്യാൻ ഒരു അവശരം നല്കാം വേണ്ടി, സത്യലോകം വന്നു ചേർന്നു. പിന്നീട് ഇക്ഷ്വാകു കുലത്ത് ജനിച്ച രഘുവംശ രാജാക്കന്മാര്‍ വഴിപാട്‌ ചെയ്യാൻ വേണ്ടി അയോധ്യ വന്നു ചേർന്നു. രാവണ വദവും സീതാ രാമ പട്ടാഭിഷേകവും കഴിഞ്ഞു വിഭീഷണൻ ലങ്ക മടങ്ങിവരുമ്പോൾ, രാമൻ തന്‍റെ തിരുവാരാദന പെരുമാളായ പെരിയ പെരുമാളിനെ വിഭിഷണനു കൊടുത്തു. മടക്കയാത്രയിൽ വിഭീഷണൻ സന്ധ്യാവന്ദനം ചെയ്യാനായി ശ്രീരംഗത്തിൽ നിർത്തി. ശ്രീരംഗ വിമാനത്തെയും നിലത്തിൽ വയ്ച്ചു.  “വണ്ടിനമുരലും ചോലൈ മയിലിനമാലും ചോലൈ കൊണ്ടൽ മീതണവും ചോലൈ കുയിലിനം കൂവും ചോലൈ” എന്ന് തിരുമാലൈ എന്നും ദിവ്യ പ്രഭന്ദത്തിലെ വർണിച ശ്രീരംഗ സൌന്ദര്യത്തിൽ എംബെരുമാൻ മയങ്ങി. അവിടെത്തന്നെ തെക്കോട്ടു തിരിഞ്ഞു എഴുന്നരുളി.

പെരിയ പെരുംമാൾ തനിയൻ

ശ്രീസ്തനാഭരണം തേജ: ശ്രീരംഗേശയം ആശ്രയേ |
ചിന്താമണിം ഇവോദ്വാന്തം ഉത്സംഗേ അനന്തഭോഗിന:||

പെരിയ പിരാട്ടിയാർ

periya-piraatti

തിരുനക്ഷത്രം – മീനം, ഉത്രം

രഹസ്യ ത്രയത്തിലെ രണ്ടാമത്തെ രഹസ്യമായ ദ്വയ മഹാമന്ത്രത്തെ എംബെരുമാൻ വിഷ്ണു ലോകത്തിൽ പെരിയ പിരാട്ടിയിനു ഉപദേശിച്ചു.

– സംസാര സാഗരത്തിലെ വിന്നു പുറത്തേക്ക് പോകാൻ അറിയാത്തെ തപിക്കും ജീവനെ കാണിക്കും കാരുണ്യം,
– തനിക്കു വേണ്ടി ഒരു പ്രയോജനം എന്നില്ലാത്ത എമ്ബെരുമാനുടെ പ്രയോജനത്ത്തിനു മാത്രവേ എന്നിരുക്കുന്ന പാരതന്ത്രിയം,
– എംബെരുമാൻ ഒരുവന് മാത്രവേ ബാദ്ധ്യതയുള്ള തന്മയായ അനന്യാർഹശേഷത്വം,  

പോലെ ആചാര്യ ലക്ഷണമായ മുഖ്യമായ സൽഗുണങ്ങൾ നിറഞ്ഞ പെരിയ പിരാട്ടിയാണ് ഈ ഗുരുപരംപരയുടെ രണ്ടാമത്തെ ആചാര്യരായി പുജിക്കപെടുന്നു. മറ്റേയ ആചാര്യാന്മാർക്ക് മാതൃകയായി വഴികാണിക്കുന്നു.

പെരിയ പിരാട്ടിയാർ സിതയായി അവതരിച്ചപ്പോൾ രാമനെ പിരിഞ്ഞു. അപ്പോൾ മുംബെ പറഞ്ഞ മുന്നു ഗുണങ്ങളെ അവര് വെളിപ്പെടുത്തി അരുലിയതെ പിള്ളൈ ലോകാചാര്യർ ശ്രീവചനഭൂഷണത്തിൽ വ്യക്തമാക്കി:

  • ആദ്യവായി രാവണൻ സീതയ കവര്ന്നു ചെല്ലുംപോൾ തന്‍റെ കാരുണ്യം കൊണ്ടു അനുവദിക്കിന്നു. ലോകമാതാവായ അവൾ ലങ്ക ചെന്നാൽ മാത്രവേ ദേവപത്നിമാരെ രക്ഷിക്കാൻ കഴിയുമെന്ന കാരണങ്കൊണ്ടാണ്.
  • പട്ടാഭിഷേകത്തിന് ശേഷം രാജ്യത്ത് ജനശ്രുതി കേട്ട രാമൻ സീതയ വനത്തിലേക്കു അയച്ചു. എംബെരുമാന്‍റെ ഉത്തരവ് പ്രകാരം കാട്ടിലേക്ക് പോയി, അവനുടെ പ്രയോജനത്ത്തിനു മാത്രവേ താൻ ഉള്ളതെ (പാരതന്ത്രിയം) കാണിച്ചു.
  • ലവ കുശരെ പ്രസവിച്ചു, പിന്നീടു വനവാസം കഴിഞ്ഞു രാമനെ ഒടുവായി പിരിഞ്ച്, താൻ എംബെരുമാൻ ഒരുവന് മാത്രവേ ബാദ്ധ്യതയുള്ള തന്മയുള്ളവൽ എന്ന് (അനന്യാർഹശേഷത്വം) കാണിച്ചു.

ഇങ്ങനെ ഒരു ആചാര്യാനുടെ മുഖ്യ ഗുണങ്ങളുവായി നമ്മോടൊപ്പം വാഴ്ന്നു കാണിച്ചു.

പെരിയ പിരാട്ടിയുടെ തനിയൻ

നമ: ശ്രീരംഗ  നായക്യൈ യത്ഭ്രൂവിഭ്രം അഭേദത: |
ഈശേശിതവ്യ  വൈഷമ്യ നിംനോന്നതം ഇദം ജഗത്  ||

അടുത്ത ബ്ളോഗ് പോസ്റ്റിലെ സേന മുതലിയാരെ (വിഷ്വക്സേനർ) ദർശിക്കാം.

അടിയൻ സൌരിരാജൻ രാമാനുജ ദാസൻ

ഉറവിടം – https://guruparamparai.koyil.org/2015/04/21/divya-dhampathi/

ഗ്രന്ഥപ്പുര –  https://guruparamparai.koyil.org

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://guruparamparai.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

0 thoughts on “ദിവ്യ ദംപതി”

Leave a Comment