തിരുമഴിസൈ ആഴ്വാർ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

thirumazhisaiazhwar

 

ത്രുനക്ഷത്രം – മകരം മകം

അവതാര സ്ഥലം – തിരുമഴിസൈ

ആചാര്യൻസേന മുതലിയാർ, പേയാഴ്വാർ

ശിഷ്യമ്മാർ – കണിക്കണ്ണൻ, ധ്രുഢവ്രതൻ

ഗ്രന്ഥങ്ങൾ – നാന്മുകൻ തിരുവന്താദി, തിരുച്ച്ചന്തവിരുത്തം

പരമപദിച്ച സ്ഥലം – തിരുക്കുടന്തൈ (കുംഭകോണം)

ശ്ശാസ്ത്ര ശാരത്തെ പൂർണ്ണമായും വ്യക്തമായും അരിഞ്ഞവരാണൂ എന്ന് മാമുനികൾ ഈ ആഴ്വാരെ കീർത്തിക്കുന്നു. അതായതു, വണങ്ങാൻ അർഹമായവർ ശ്രീമൻ നാരായണൻ തന്നെ. അന്യ ദേവതകളുവായി ഒട്ടും സംഭന്ധം പാടില്ലാ, എന്നാണ്. മാമുനികൾ “തുയ്യമതി” എന്ന ചൊല്ല് പ്രയോഗിക്കുന്നു. പരിശുദ്ധമായ ജ്ഞാനം എന്നാ പൊരുൾ. മതിക്കു തൂയ്മയായതു നാരായണനല്ലാത്ത മറ്റേ ദേവതകളിടത്തു പരത്വ ഭുദ്ധിയായ മാലിന്യമില്ലായ്മ. വേരു ദേവതകൾക്കു മേന്മയുണ്ടോ എന്ന സംശയം എന്ന മാലിന്യത്തെ മനസ്സില്നിന്നും കഴുകുക. അന്യ ദേവതകളുവായി എങ്ങിനെ ശ്രീവൈഷ്ണവർ പെരിമാരണുവെന്നു ഈ ആഴ്വാർ തൻടെ  പല പാസുരങ്ങളിലും പാടീട്ടുണ്ടു. ഉദാഹരണത്തിനു രണ്ടു:

  • “തിരുവില്ലാത് തേവരൈ തേരേന്മിൻ തേവു” എന്നു അവശാനിക്കുന്ന നാന്മുകൻ തിരുവന്താദി എന്ന ദിവ്യ പ്രഭന്ധത്തില് അംബത്തിമൂന്നാം പാസുരം – വേദത്തിൽ പറഞ്ഞത് പോലേ പിരാട്ടിയുടെ സംഭന്ധമുള്ളവർക്കല്ലേ ദേവത്വമുണ്ടാകും. ലക്ഷ്മീപതി അല്ലാത്തവരെ ദേവനായ്പ്പണിയുന്നതു ശരിയാണോ?
  • ശ്രീ മഹാലക്ഷ്മിക്ക് ഉരവില്ലാത്ത ഒര്ത്തരും വണങ്ങാൻ അര്ഹനായ ദേവനല്ലാ.
  • “തിരുവടി തൻ നാമം മരന്തും പുരന്തൊഴാ മാന്തർ” എന്ന ഉപവാഖ്യമുള്ള നാന്മുകൻ തിരുവന്താദി എന്ന ദിവ്യ പ്രഭന്ധത്തില് അരുപത്തിയെട്ടാം പാസുരം – എംബെരുമാനിനു അടിമയാവാം. അല്ലാത്തെയും ആവാം. അന്യ ദേവതകളിടത്തു പറ്റ്രില്ലായ്മയേ മുഖ്യം.

പെരിയവാച്ചാൻ പിള്ളൈ നമ്പിള്ളൈ രണ്ടു പേരും, നാന്മുകൻ തിരുവന്താദി എന്ന പ്രഭന്ധത്തുടെ അവതാരികയില്, എംബെരുമാൻടെ പരത്വത്തെയും അന്യ ദേവതകളുടെ പരിമിതാവസ്ഥയെയും തിരുമഴിസൈ ആഴ്വാർ ഏവര്ക്കും സംശയമില്ലാത്തെ  തെലിയിച്ചതെ, നല്ല വണ്ണം വ്യാഖ്യാനിക്കുന്നു:

പെരിയവാച്ചാൻ പിള്ളയുടെ വ്യാഖ്യാനം –

അറിയാനും അനുഭവിക്കാനും അർഹൻ എംബെരുമാൻ മാത്രവേയെന്നു മുതലാഴ്വാർകൾ സ്ഥാപിച്ചു. ഈ വളര്ച്ചയ്ക്ക് വിരോധികളെ കളയെടുപ്പതു തിരുമാഴിസൈ ആഴ്വാരാണു. അന്യ ദേവതകളെ ഈശ്വരനായി കരുതുന്ന സംസാരികൾക്കു, ആ ദേവതകളും ജിവത്മരെപ്പോലെ ക്ഷേത്രജ്ഞര്കലാണ് എന്നും കട്ടുപ്പെടുത്തപ്പെട്ടവരാണൂ എന്നും, തിരുമഴിസൈ ആഴ്വാർ വിവരിച്ചു. പ്രപഞ്ചത്തിനു വാസ്തവമായ ഒരേ അധികാരി ശ്രീമൻ നാരായണൻ തന്നെയാണ് എന്ന് ഈ ആഴ്വാർ തെളിയിച്ചു.

നമ്പിള്ളയുടെ വ്യാഖ്യാനം –

ലൌകികം, ശാസ്ത്രം, ഭക്തി എന്ന കാഴ്ച്ചപ്പാതുകൾ കൂടാത്തെ എംബെരുമാൻടെ നിർഹേതുക കൃപയും കാരണം മുതലാഴ്വാർകൾ സർവേശ്വരനെ മനസ്സിലാക്കി. അത് പോലത്തന്നെ തിരുമഴിസൈ ആഴ്വാരും എംബെരുമാനെ കണ്ടു കളിച്ചു. പക്ഷേ, ലോകത്തു മിക്കാരും ശ്രീമൻ നാരായണൻ മാത്രവേ ഒരേ അധികാരി, മറ്റ്രെല്ലാരും അവൻടെ അധികാരത്തിൻ കീഴ്പ്പെട്ടവരാണു എന്ന് മനസ്സിലാക്കാത്തതു കണ്ടു, ദു:ഖിച്ചു, അവരിടത്തു ദയയോടെ വേദത്തുടെ മെയ്പ്പൊരുളെ വെളിപ്പെടുത്തി. “സൃഷ്ടാവായ സ്വയം ബ്രഹ്മാവ് തന്നെ ഒരു ജീവാത്മാവാണു എന്നും, സൃഷ്ടിയുടെ ഭാഗമായി സ്വയം ശ്രീമൻ നാരായണൻ നിയമിച്ചവരാണു എന്നും, ചേതനർ മറ്റും അചേതനർക്കുള്ളിലു അന്തര്യാമിയായി ശ്രീമൻ നാരായണൻ വസിക്കുന്നു എന്ന് വേദം വ്യക്തമാക്കുന്നതാല്  ശ്രീമൻ നാരായണൻ മാത്രവേ പുരുഷോത്തമൻ. ഈ പ്രമാണത്തില് താല്പ്പര്യം ഒട്ടും നഷ്ടപ്പെടാത്തെ പറ്റി നില്ല്കുക” എന്ന് തിരുമഴിസൈപ്പിരാൻ അരുളി.

ഇങ്ങനേ മാമുനികളും, പെരിയവാച്ചാൻ പിള്ളയും, നമ്പിള്ളയും തിരുമഴിസൈ ആഴ്വാരുടെ അപൂർവ്വമായ മഹത്വത്തെ തങ്ങളുടെ ഗ്രന്ഥങ്ങളിൽ വിശതീകരിച്ചു.

തിരുച്ചന്ത വിരുത്തം തനിയൻ – തിരുച്ചന്ത വിരുത്തം എന്ന തിരുമഴിസൈ ആഴ്വാരുടെ ഗ്രന്ഥത്തുടെ രണ്ടാമത്തെ തനിയൻ –

ഉലകുമ്മഴിസൈയും ഉള്ളുണർന്തു, തമ്മിൽ
പുലവർപുകഴ്ക്കോലാൽതൂക്ക,- ഉലകുതന്നൈ
വൈത്തെടുത്തപക്കത്തും,മാനീർമഴിസൈയേ
വൈത്തെടുത്തപക്കംവലിത്.

അർത്ഥം-

പണ്ടൊരിക്കൽ,മുനിശ്രേഷ്ടരു ഏകാന്തമായ നല്ലൊരു സ്ഥലത്ത് തപസ്സു ചെയ്യാനായി, പ്രപഞ്ചം മുഴുവതെയും തിരുമഴിസൈ ആഴ്വാരുടെ അവതാര സ്ഥലവായ തിരുമഴിസൈയുവായി ഒത്തു നോക്കിയപ്പോൾ തിരുമഴിസൈക്ക് മഹതത്വം കുടുതലെന്ന് തീരുമാനിച്ചു അവിടെ തപസ്സു ചെയ്യാൻ തുടങ്ങി.

ആഴ്വാർ മറ്റും ആചാര്യർകളുടെ അവതാര സ്ഥലങ്ങൾക്കു അത്തരം മഹത്ത്വമാണു. ദിവ്യദേശങ്ങളേക്കാള് കൂടുതൽ കീർത്തിക്കാൻ അർഹതയുള്ളവകളാണു. കാരണം? എംബെരുമാൻ ആരാണുവെന്നു കാണിച്ച ആഴ്വാർ മറ്റും ആചാര്യാർകളില്ലാത്തെ നമുക്ക് എംബെരുമാൻടെ അദ്ഭുത അനുഭവങ്ങൾ കിട്ടിക്കാണുവില്ലാ.

ഈ വിഷയമോർത്തു തിരുമഴിസൈ ആഴ്വാരുടെ ചരിത്രം കാണാൻ വരുക.

ആഴ്വാർ ശ്രീക്രുഷ്ണനെപ്പോലേയാണൂ. ശ്രീകൃഷ്ണൻ ദേവകീ വസുദേവർടെ കുഞ്ഞായി ജനിച്ചു പിന്നീടു യശോദ നന്ദഗോപരിടത്തു വളർന്നു. അങ്ങനെ ആഴ്വാർ കനകാങ്ങീ ഭാർഗവ മഹർഷിയുടെ കുഞ്ഞായി ജനിച്ചു പങ്കയച്ചെല്വി തിരുവാളനിടത്തു വളർന്നു. ശ്രീ ഭക്തിശാരർ, മഹീസാപുരാധീശർ, ഭർഗവാത്മജർ, തിരുമഴിസൈയാർ എന്ന പേർകൾ കൂടാത്തെ അതിമുഖ്യമായി തിരുമഴിസൈപ്പിരാൻ എന്ന പേരും ആഴ്വാർക്കു ഉണ്ട്. പിരാൻ എന്നാല് മഹാ ഉപഹാരഞ്ചെയ്തവർ എന്നാണു. നാരായണ പരത്വത്തെ നിരൂപിച്ചതു ആഴ്വാർടെ മഹത്തായ ഉപഹാരവാണു.

ഒരിക്കൽ അത്രി, ഭ്രുഗ്, വശിഷ്ടർ, ഭാര്ഗവർ, ആങ്ങീരസർ മുതലായ ഋഷികൾ ബ്രഹ്മാവിടത്തു ചെന്ന് “ഭൂലോകത്തു ഏറ്റ്രുവും മഹത്ത്വമുള്ള ദിവ്യസ്ഥലത്തെ തിരഞ്ഞെടുത്തു പറഞ്ഞാല് അവിടെ ജ്ഞങ്ങളൊക്കെ താമസിക്കും” എന്ന് അപേക്ഷിച്ചു. ദേവ ശിൽപ്പി വിശ്വകർമാവുടെ സഹായത്തോടെ തിരുമാഴിസൈ സ്ഥലത്തെ ത്രാസ്സിൻടെ ഒരു വശത്തും, പ്രപഞ്ചത്തുടെ മറ്റേ പകുതികളെ മറു വശത്തും വയിച്ചു പൊക്കി, തിരുമഴിസൈ സ്ഥലം മഹത്തായതെന്നു കാണിച്ചു. തിരുമഴിസൈയിന് മഹീസാരക്ഷേത്രം എന്നും പേരുണ്ട്. (ഈ ഈതിഹ്യത്തെ നമ്മുടെ പൂരുവർ തിരുച്ചന്ത വിരുത്തത്തുടെ രണ്ടാം തനിയനാക്കി. (കുറച്ചു മുൻപ് ആ തനിയനെയും അതിൻടെ അർത്ഥവും നമ്മളു ആശ്വദിച്ചു). എന്നിട്ട് മഹർഷികൾ അവിടെ കുറച്ചു കാലം അവിടെ താമസിച്ചു.

തിരുമാഴിസൈയില്, ശ്രീമൻ നാരായണനെ കുറിച്ചു  ദീർഘസത്ത്രമെന്ന യാഗത്തെ ഭാര്ഗവ മഹർഷി വളർത്തപ്പോൽ, അവർടെ ഭാര്യ ഗർഭവതിയായി. പന്ത്രണ്ടു മാസങ്കഴിഞ്ചു ഒരു പിണ്ടവായി തിരുമഴിസൈ ആഴ്വാരെ പ്രസവിച്ചു. അതുവരെ രൂപന്ദരിക്കാത്തെ ആ ശിശുവെ പോഷിക്കാൻ തയ്യാരില്ലാത്തെ മഹർഷി ദമ്പതികൾ, പിണ്ടത്തെ മുളക്കൂട്ടത്തിനിടയില് കളഞ്ഞു. ശ്രീദേവി നാച്ചിയാർടെ ദൈവേഛ്ചയാല്, ഭൂദേവി നാച്ചിയാർ, ആ പിണ്ടത്തെ എടുത്തു പോഷിച്ചു. എന്നിട്ടൊരു സുന്ദരക്കുട്ടനായി. ഉടന്തന്നെ വിസപ്പില് കരയാൻ തുടങ്ങി. തിരുമഴിസൈ ക്ഷേത്രത്തു ജഗന്നാഥൻ എംബെരുമാൻ ആഴ്വാർടെ മുന്പില്  പ്രത്യക്ഷവായി. തിരുക്കുടന്തൈ ക്ഷേത്രത്തു ആരാവമുദൻടെ രൂപത്തിലാ പ്രത്യക്ഷവായി. പരിപൂർണ്ണ ജ്ഞാനവും അനുഗ്രഹിച്ചു. എംബെരുമാൻ അപ്രത്യക്ഷമായ ഉടന്തന്നെ വിശ്ലേഷങ്കൊണ്ടു പിന്നും കരയാൻ തുടങ്ങി!

തിരുമഴിസൈ ആഴ്വാർ സുദർശന ചക്രത്തുടെ അംശമായി അവതരിച്ചു. ആഴ്വാർകളൂടെ മഹത്വങ്കണ്ടു, അവര് ജീവന്മുക്തരായ നിത്യസൂരികളാണു എന്ന് ചില ആചാര്യമ്മാര് പരഞ്ഞീട്ടുണ്ട്. പക്ഷേ നമ്മുടെ പൂർവാചാര്യമ്മാര്, നമ്മുടെ ആഴ്വാമ്മാര് ഓർക്കാപ്പുരത്തിൽനിന്ന് തന്നെ, സംസാരത്തില്  ഉഴന്നീട്ട പിന്നീടാണ്, പെട്ടെന്നു ആഴ്വാരകളായി ജനിക്കാൻ എംബെരുമാൻടെ അനുഗ്രഹം കിട്ടിയവരാണു, എന്ന് വ്യക്തമായി സ്ഥാപിച്ചീട്ടുണ്ടു.

ആ വഴിയേ പോയ തിരുവാളൻ എന്ന പിരമ്പരുപ്പാൻ,  ഈ കരച്ചിലു കേട്ടു, കുഞ്ഞിനെക്കണ്ടു, സന്തോഷവായി ഭാര്യയ പങ്കയച്ചെല്വിയിടത്തു കൊണ്ടു പോയി. ആ ദമ്പതികൾക്കു കുഞ്ഞില്ലാത്തതാല്, പങ്കയച്ച്ചെല്വിയും സന്തോഷവായി ശ്വീകരിച്ചു കുഞ്ഞിനെ വളര്ത്താൻ തുടങ്ങി. ഒരു അമ്മയുടെ സ്വാഭാവികമായ വാത്സല്യത്തോടെ മുലപ്പാല് വിളംബാൻ ശ്രമിച്ചു. പക്ഷേ, ഭഗവദ് കല്യാണഗുണ അനുഭവത്തില് മുങ്ങിയ ആഴ്വാർക്കു, ഉണ്ണാൻ ഒട്ടും താൽപ്പര്യമില്ലാ. മാത്രമില്ലാ, മിണ്ടുവില്ലാ, കരയുവില്ലാ എന്നിവയുങ്കൂടി. പക്ഷേ ഭഗവദ് കൃപയാല് നന്നായി വളർന്നു വലിതാവുകയായി.

ഈ അതിശയ വൃത്താന്തം കേട്ട, താഴ്ന്ന ജാതിയില് ജനിച്ച, പ്രായമായവൊരു ദമ്പതികൾ, കായ്ച്ചിന പാലുങ്കൊണ്ടു കുട്ടനായ ആഴ്വാരെ ദർശിക്കാൻ ചെന്ന്, ആ പാല് കുടിക്കണുവെന്നു അപേക്ഷിച്ചു. അവരുടെ ഭക്തിയാല് തൃപ്തിയായ ആഴ്വാർ, ആ പാലെ പകുതി കുടിച്ചു, മികുതിയെ അവര്ക്ക് തന്നെ കുടിക്കാൻ തിരുച്ച് കൊടുത്തു. അവര്ക്കൊരു സത്പുത്രൻ പിരക്കുവെന്നും ആശീർവദിച്ചു. ആ പാല് കുടിച്ച രണ്ടു പേര്ക്കും യൌവനം തിരികെക്കിട്ടി, ആ പെണ്ണ് ഗർഭവതിയായി. പത്തു മാസങ്കഴിഞ്ഞു ശ്രീക്രുഷ്ണൻടെ പ്രിയങ്കരനായ ശ്രീ വിദുരര് പോലെയൊരു മകനെ പ്രസവിച്ചു. കണിക്കണ്ണൻ എന്ന് പേരിട്ടു എംബെരുമാനെക്കുരിച്ചു എല്ലാവും ബോധിച്ചു.

ഭാര്ഗവ കുമാരരും, എംബെരുമാൻടെ പരിപൂർണ്ണ അനുഗ്രഹമുള്ളവരുമായ തിരുമഴിസൈ ആഴ്വാർ,  ഏഴു വയസ്സായതും അഷ്ടാങ്ങ യോഗിയാകാൻ തീരുമാനിച്ചു. അതിനുള്ള തയ്യാറെടുപ്പായി പരബ്രഹ്മ്മത്തെ ശരിയായി മനസ്സില്ലാക്കാനൊരു തക്കതായ മന്ത്രത്തെ പല മതങ്ങളിലും തേടി. സാഖ്യം, ഉലൂക്യം, അക്ഷപാധത്, ക്ഷപണ, കപില, പതഞ്ജലി മുതലായ ബാഹ്യ മതങ്ങളിലും, സല്വ, മായാവാദ, ന്യായ, വൽശേഷിക, ഭാട്ട, പ്രഭാകര മുതലായ കുദ്രുഷ്ടി മതങ്ങളിലും തേടി. ഈ തേടല് മൂലം ബാഹ്യ മറ്റും കുദ്രുഷ്ടി മതങ്ങൾ പരമ്പൊരുളെ അറിയാൻ സഹായിക്കുവില്ലാ എന്ന് നമ്മളേവർക്കും നിദർശനവായി സ്ഥാപിച്ചു. ഒടിവില് സനാതന ധർമവായ ശ്രീവൈഷ്ണവ സിദ്ധാന്തം മാത്രവേ പരമ്പൊരുളെ കാണിക്കവല്ലതെന്നു ഉണര്ന്നു അതിലുരച്ചു നില്ക്കുകയായി. ഇങ്ങിനെ എഴുനൂരു വര്ഷങ്ങൾ കഴിഞ്ഞു.

അപ്പോഴ്, സർവേശ്വരൻ കളങ്കമില്ലാത്ത ദിവ്യ ജ്ഞാനമരുളി,

  • തൻടെ ദിവ്യ സ്വരൂപവും,
  • തൻടെ അതി ശുഭമായ ഗുണങളെയും,
  • ഇവ രണ്ടെയും കാഴ്ച്ച വിരിക്കുന്ന തൻടെ വിവിദ രൂപങ്ങളെയും,
  • തൻടെ അനുകൂലർകൾ അലങ്കാരവായി കരുതുന്ന ദിവ്യ ആയുധങ്ങളെയും,
  • ശ്രീദേവി, ഭൂദേവി, നീലാദേവി മുതലായ തൻടെ മഹിഷിമാരെയും,
  • സദാ തൻടെ സ്വരൂപ, ഗുണ, ഗണ, അലങ്കാര ആയുധ സഹിതം തന്നെ അനുഭവിക്കുന്ന നിത്യസൂരിമാരെയും,
  • തൻടെ നിരന്തരവും സൌന്ദര്യവുമായ പാർപ്പിടവായ പരമപദവും,
  • പ്രകൃതി, പുരുഷ, കാല തത്വങ്ങൾ കൊണ്ടതും, എംബെരുമാൻ സ്വയന്തന്നെയും, മറ്റു ദേവതകൾ മൂലവും സൃഷ്ടി,സ്ഥിതി, സംഹാരങ്ങളെ നടത്തുന്ന സംസാരത്തെയും

ആഴ്വാർക്കു വ്യക്തമായി കാണിച്ചു. ഇത്തരം മഹനീയനായ എംബെരുമാൻ തൻടെ തല മകനായ ബ്രഹ്മാവിനെ തൻടെ നാഭിയിൽ നിന്നും സ്രുഷ്ടിച്ചതെ കാണിച്ചു. “യോ ബ്രഹ്മാണം വിദധാതി പുര്വം”, അർത്ഥാത് മുന്പ് ബ്രഹ്മാവിന് സൃഷ്ടിച്ചത് പരബ്രഹ്മമാണ്, എന്നാ ശ്വേതാസ്വതര ഉപനിഷദ്. “ബ്രഹ്മണ: പുത്രായ ജ്യേഷ്ഠായ ശ്രേഷ്ടായ”, അർത്ഥാത് ബ്രഹ്മാവിൻടെ ജ്യേഷ്ഠ പുത്രനും ശ്യേഷ്ഠനുമായ രുദ്രൻ എന്നാ ചന്ദോക്യ ബ്രാഹ്മണ ഉപനിഷദ്. ഇതത്തന്നെ ആഴ്വാർ തൻടെ നാന്മുകൻ തിരുവന്താദിയില് മുതൽ പാസുരത്തിലു പ്രക്യാപിച്ചു:

“നാന്മുകനൈ നാരായണൻ പടൈത്താൻ, നാന്മുകനും
താൻമുകമായ് ശങ്കരനൈത്താൻ പടൈത്താൻ…”

അർത്ഥം –

ആദ്യം നാരായണൻ ബ്രഹ്മാവെ സൃഷ്ടിച്ചു. പിന്നീടു ബ്രഹ്മാവ് രുദ്രനെ സൃഷ്ടിച്ചു. സംസാരികളുടെ മനസ്സില് നാരായണൻടെ പ്രഭുത്വത്തെ കുറിച്ചു എന്തെങ്ങിലും സംശയം ഉണ്ടെങ്കില്  ഈ പാസുരങ്കൊണ്ടു  ആഴ്വാർ അതെക്കളഞ്ഞു. താൻ പല മതങ്ങളെ പഠിച്ചു പിന്നീട് എംബെരുമാൻടെ കൃപയാല്  എംബെരുമാൻടെ പൊന്നു തൃപ്പാദങ്ങളെ ആശ്രയിച്ചതായി, ആഴ്വാർ സ്വയം പ്രകടിപ്പിച്ചു. ഇതിനു ശേഷം, ബ്രുന്ദാരണ്യ ക്ഷേത്രമെന്നും അറിയപ്പെടുന്ന ചെന്നൈ തിരുവല്ലിക്കേണി ക്ഷേത്രത്തുള്ള കുളത്തിനരുകേ (കൈര്വൈണീ പുഷ്കരണി) കരയില് ശ്രീയുട നാഥനെ സദാ ദ്യാനിയ്ക്കാരായി.

ഒരു ദിവസം ഭാര്യ സഹിതം രുദ്രൻ ആകാശത്തു ചെല്ലുമ്പോൾ, അവരുടെ നിഴൽ തൻടെ മേല് വീഴാതിരുക്കാനായി, ആഴ്വാർ സ്ഥാനം മാരി. ഇതെക്കണ്ട പാര്വതി രുദ്രനെയും കൂട്ടിക്കൊണ്ടു ആഴ്വാരിടത്തു ചെന്ന്. എംബെരുമാൻടെ വിശ്വാസിയായ ആഴ്വാർ രണ്ടു പേരെയും തിരസ്കരിക്കുമെന്നു രുദ്രൻ പറഞീട്ടും പാര്വതി കേട്ടില്ലാ. “ജ്ഞങൾ രണ്ടു പേരും അടുത്തുണ്ടായിട്ടും അശ്രദ്ധനായതെന്താ?” എന്ന് രുദ്രൻ ആഴ്വാരെ ചോദിച്ചു. “നിങ്ങളിടത്ത് ജ്ഞാൻ ഒന്നും അവശ്യപ്പെട്ടില്ലാ” എന്ന് ആഴ്വാർ മറുപടി പറഞ്ഞു. “എൻടെ സന്ധിപ്പിന് വീണാക്കാത്തെ എന്ത് ആഗ്രഹം വേണുവെങ്ങിലും ചോദിച്ചോള്ളു” എന്നു രുദ്രൻ പറഞ്ഞു. “മോക്ഷം തരാൻ പറ്റ്രുവോ?” എന്ന് ആഴ്വാർ ഹസിച്ചോണ്ടു ചോദിച്ചു. “ആ അധികാരം നാരായണണ്ടെയാണൂ. എണ്ടെതല്ലാ” എന്ന് രുദ്രൻ ഉത്തരം ബോധിപ്പിച്ചു. “ആരുടെയെങ്ങിലും മരണത്തെ വൈഹിക്കാൻ പറ്റ്രുവോ” എന്ന് ആഴ്വാർ ആരായ്ഞു. “അത് അവരവർടെ കര്മഫലമാണ്. എനിക്കൊന്നും ചെയ്യാനാവില്ലാ” എന്ന് രുദ്രൻ പറഞ്ഞു. “എന്നാല് സൂചിക്കുഴലിലു നൂലുകോർക്കാവോ?” എന്നു ആഴ്വാർ പരിഹസിച്ചു. കുപിതനായ രുദ്രൻ കാമ ദേവനെ എരിച്ചതെപ്പോലേ ആഴ്വാരെ പൊള്ളിക്കുവെന്നു ഭീഷണിപ്പെടുത്തി. മാത്രമല്ലാ. തൻടെ മുന്നാം കണ്ണായ നെറ്റ്രിക്കണ്ണെ തുറന്നു എരിതീയുണ്ടാക്കി ചുട്ടുകരിച്ചു.

ആഴ്വാരും തൻടെ കാല്വിരലിലുള്ള മൂന്നാം കണ്ണെ തുറന്നു രുദ്രനെ പോലെ എരിതീയുണ്ടാക്കി ചുട്ടു പ്രതികരിച്ചു. ചൂട് താങ്ങാനാവാത്തെ രുദ്രൻ നാരായണനെ ആശ്രയിച്ചു. കുട്ടത്തില് സകല ദേവമ്മാരും ഋഷിമാരും കൂടി ആശ്രയിച്ചീ അലങ്കോലത്തെ നിരത്താൻ അപേക്ഷിച്ചു. എംബെരുമാൻ ഉടൻതന്നെ പ്രളയ മഴമേഘങ്ങളെ വിളിച്ചു പെരുമഴ  പൊഴിഞ്ഞു എരിതീയെ കെടുത്താൻ ഉത്തരവിട്ടു. സാധിക്കുവോവെന്നു സംശയിച്ച മേഘങ്ങൾക്കു  ആ കഴിവുമനുഗ്രഹിച്ചു. ജ്വാല തണുത്തും നിർത്താത്ത പൊഴിഞ്ഞ പെരുമഴ ജലപ്രളയമായി പെരുകീട്ടും ആഴ്വാർ എംബെരുമാൻടെ ദ്യാനത്തിലു നിമഗ്നരായിരുന്നു. ആഴ്വാർടെ നിഷ്ഠയെ കണ്ടു സംബ്രമിച്ച രുദ്രൻ അവർക്ക് ഭക്തിശാരർ എന്ന നാമങ്കൊടുത്തു ബഹുമാനിച്ചു. പാർവതിയിടത്തു “അംഭരീഷനെ അവഗണീച്ചതിനു ദുർവാസർക്കു തന്നെ ശിക്ഷകിട്ടിയല്ലേ! ഭാഗവതർകളെ തോല്പ്പിക്കാൻ കഴിയുവില്ലാ” എന്ന് പറഞ്ഞപടി തൻടെ യാത്രയെ തുടര്ന്നു.

ആഴ്വാർ വീണ്ടും തപസ്സു ചെയ്യാരായി. തൻടെ കടുവ മോളില് ആകാശത്തു സഞ്ചരിക്കുന്ന ഒരാൾക്കു തപോബലം തികഞ്ഞെ ആഴ്വാരെ കടന്നു ചെല്ലാൻ കഴിഞ്ഞില്ലാ. എന്നിട്ട് അരുകെ വന്നു നമസ്കരിച്ചു. മന്ത്രഞ്ചൊല്ലിയൊരു സാല്വയുണ്ടാക്കി “കീരിപരിഞ്ഞ ആ പുതപ്പു കളഞ്ഞു ഈ സൌന്ദര്യ ഉത്തരീയമേൽക്കുക” എന്നപേക്ഷിച്ചു. നവരത്നങ്ങളുമ്പതിച്ച വേറൊരു അങ്ങവസ്ത്രത്തെ  ആഴ്വാർ എളുപ്പമായുണ്ടാക്കിയപ്പോൾ അവൻ ചമ്മി. പിന്നീടു തൻടെ ഹാരത്തെ ഊരി ആഴ്വാർക്കു ആയാൾ സമർപ്പിച്ചു. ആഴ്വാർ തൻടെ തുളസി മാല അഴിച്ചു അവൻടെ കൈയിൽ തന്നപ്പോൾ അത് വൈരക്കല്ല് ഹാരമായി. ആഴ്വാർടെ യോഗശക്തിയെ നല്ലവണ്ണം മനസ്സിലാക്കിയ അവൻ ആഴ്വാരെ വീണ്ടും നമസ്കരിച്ചു യാത്രപറഞ്ഞു.

കൊങ്കണസിദ്ധൻ എന്ന രസവാദി ആഴ്വാരെ നമസ്കരിച്ചു കല്ലെപ്പൊന്നാക്കാങ്കഴിവുള്ളൊരു രസവാദക്കല്ലെ സമർപ്പിച്ചു. അതെ തിരസ്കരിച്ച ആഴ്വാർ തൻടെ ത്രുമേനി അഴുക്കു കല്ലെപ്പൊന്നാക്കുമെന്നു പറഞ്ഞു, ചെവിക്കായമുരുട്ടി അവൻടെ കൈയിക്കൊടുത്തു. പരിശോദിച്ചു ഫലിച്ചതും അവനും സന്തോഷവായി, വീണ്ടും കുപ്പി യാത്ര പറഞ്ഞു.

ആഴ്വാർ കുറച്ചു കാലങ്കൂടി തൻടെ തപസ്സെ ഒരു ഗുഹയില് തുടര്ന്നു.സദാ എവിടെക്കും യാത്രയായി എംബെരുമാനെ കിർത്തിച്ചിരുന്ന  മുതലാഴ്വാമ്മാർ (പൊയ്കയാഴ്വാർ, ഭൂതത്താഴ്വാർ, പേയാഴ്വാർ) മൂന്നു പേരും ഗുഹയിൽനിന്നും പ്രകാശിച്ച ദിവ്യ തേജസ്സെക്കണ്ടു അങ്ങോട്ട്‌ എഴുന്നരുളി. കണ്ടമാത്രം പരസ്പരം മഹത്വങൾ മനസ്സിലാക്കിയ നാലു പേരും പരസ്പരം ക്ഷേമമന്വേഷിച്ചു. കുറച്ചു സമയം ഒരുമിച്ചു ഭഗവദ് വിഷയങ്ങളെ അനുഭവിക്കുകയായിരുന്നു. നാലു പേരും അവിടെ നിന്നും ചെന്നയെയടുത്ത പേയാഴ്വാർടെ അവതാര സ്ഥലവായ മൈലാപ്പൂര് എന്നു ഇന്ന് അറിയപ്പെടുന്ന തിരുമയിലൈ ക്ഷേത്രത്തു കൈറവ പുച്കരിണി എന്ന കുളക്കരയില് കുറച്ചുകാലം കൂടി താമസിച്ചു. പിന്നീടു മുതലാഴ്വാമ്മാർ യാത്രതുടർന്നപ്പോൽ, തിരുമഴിസൈ ആഴ്വാർ തിരുമഴിസൈയിലേക്കു മടങ്ങി വന്നു.

നെറ്റിയിൽ എഴുതുന്ന തൃമണ്ണ് കാപ്പ് (ഊർധ്വ പുണ്ട്രം) ഇല്ലാത്തായപ്പോൽ വിഷമിച്ച ആഴ്വാർറ്റെ സ്വപ്നത്തില് പ്രസന്നനായ ത്രുവേങ്കടമുടൈയാൻ ത്രുമണ്ണുള്ള സ്ഥലത്തെ സൂചിപ്പിച്ചു. സന്തോഷവായി അതെക്കണ്ടെടുത്തു പന്ത്രണ്ടു ത്രുമണ്ണ് കാപ്പ് ത്രുമേനിയിലു ധരിച്ചു വീണ്ടും ഭാഗവടനുഭവം തുടർന്നു. പുണ്യ സ്ഥലങ്ങളെല്ലാത്തിനും ഉയര്ന്നതാണ് എന്ന് കരുതപ്പെടുന്ന   പൊയ്കൈയാഴ്വാർടെ അവതാരസ്ഥലങ്കാണാൻ ആഗ്രഹിച്ചു, കാഞ്ചീപുരത്തെയടുത്ത തിരുവെ:കാവിലെത്തി. ശ്രീദേവിയും ഭൂദേവിയും ത്രുവടി പിടിയ്ക്ക ആദിശേഷൻടെ മുകളില് സൗന്ദര്യമായി നിദ്രചെയ്യുന്ന എംബെരുമാനെ തൊഴുതോണ്ടെ എഴുനൂര്  വര്ഷങ്ങൾ അവിടെ ക്കഴിഞ്ഞു.

yathokthakari-swamy
നാച്ചിമാർ സഹിതം ത്രിരുവെ:കാ ക്ഷേത്രത്തു യതോത്കാരി

ആ സമയത്ത് കണിക്കണ്ണൻ ആഴ്വാരെ തെരക്കി വന്നു ശിഷ്യനായി. വയസ്സായൊരു സ്ത്രീയും ദിവശം ആഴ്വാർക്കു ഭക്തി ശ്രദ്ധയായി സേവ ചെയ്തു. ആഴ്വാർ സന്തോഷിച്ചു, എന്തെങ്ങിലും ആഗ്രഹം ഉണ്ടെക്കില് സാദിച്ചു കൊടുക്കാമെന്നു അരുളി. ആ അമ്മ തനിക്കു യൌവനന്തിരികെ കിട്ടണുവെന്നു അപേക്ഷിച്ചു. ആഴ്വാരും അങ്ങിനെയാകട്ടെയെന്നു അനുഗ്രഹിച്ചു. അവർ ചെരുപ്പക്കാരിയായി. ആ നാട്ടിൻടെ രാജാവായ പല്ലവരായൻ, അവളെ മോഹിച്ചു, തൻടെ പ്രേമം അറിയിച്ചു, അവളുടെ സമ്മതം വാങ്ങി, കല്യാണവും കഴിച്ചു. ദമ്പതികൾ സന്തോഷവായി കഴിയുകയായി. കലഞ്ചെന്നപ്പോൽ തൻടെ വയസ്സ് കൂടിയാലും അവളുടെ  ദൈവീക യൌവനം മാരാത്തതു കണ്ടു അതിൻടെ രഹസ്യം എന്താണൂവെന്നു ചോദിച്ചു. ആഴ്വാർ തന്ന വരത്തെ കുറിച്ചു പറഞ്ഞു ആ പെണ്ണ്, ആഴ്വാർ കൈങ്കര്യത്തിനു സാധനങ്ങൾ ഏൽക്കാൻ, കണികണ്ണൻ വരുമ്പോൾ, ആഴ്വാരിടത്തു ശുപാർശ ചെയ്തു ദിവ്യ യൌവനം കിട്ടാൻ സഹായിക്കുക എന്ന് ദയവായി രാജാവെ അപേക്ഷിക്കാൻ പറഞ്ഞു.

രാജാവു കണിക്കണ്ണനെ വിളിപ്പിച്ചു, താൻ ദർശിക്കാനായി ആഴ്വാരെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു വരാൻ അവശ്യപ്പെട്ടു. ആഴ്വാർ എംബെരുമാൻടെ ക്ഷേത്രമല്ലാത്തെ എങ്ങോട്ടും പോകാരില്ലെന്നു കണിക്കണ്ണൻ പറഞ്ഞു. കണിക്കണ്ണനെ തന്നെക്കീർത്തിക്കുകവന്നു പറഞ്ഞു. മൂത്തോര് ബോദിച്ച ശിഷ്ഠാച്ചാരം അനുസരിച്ചു ശ്രീമന്നാരായണനെയും അവർടെ ഭക്തരെയും മാത്രവേ പുകഴ്ത്തുമെന്നു കണിക്കണ്ണൻ മറുപടി പറഞ്ഞു. കുപിതനായ രാജാവ്‌ തന്നെ അവഗണിച്ച കണിക്കണ്ണനെ നാടുകടത്തി. രാജസഭ വിട്ടു ആഴ്വാരിടത്തു പോയി വിവരങ്ങളൊക്കെ അറിയിച്ചു കണിക്കണ്ണൻ യാത്രയായി. ആഴ്വാർ, “താൻ ഇവിടം വിട്ടു പോയാല് ജ്ഞാനും കൂട്ടത്തിലുണ്ടാകും. ജ്ഞാൻ പോയാല് എംബെരുമാനും എൻടെ കുടെ പോരും. എംബെരുമാൻ സ്ഥലം വിട്ടാല്  എല്ലാ ദേവതകളും കുടെച്ചെല്ലും” എന്ന് പറഞ്ഞു. “അമ്പലത്തു ചെന്ന് എംബെരുമാനെ ഉണര്ത്തി കൂട്ടിക്കൊണ്ടു വരാം” എന്ന് പറഞ്ഞു, തിരുവെ:കാ എംബെരുമാൻടെ മുന്പില് ഇങ്ങിനെ പാടി:

കണിക്കണ്ണൻ പോകിൻരാൻ
കാമരുപൂങ്കച്ചി മണിവണ്ണാ നീ കിടക്ക വേണ്ടാ
തുണിവുടൈയ ചെന്നാപ്പുലവനും പോകിൻരേൻ
നീയും ഉൻരൻ പൈന്നാകപ്പായ് ചുരുട്ടികൊൾ

അർത്ഥം-
പുക്കൾ നിറഞ്ഞ കാവുകൾ ചൂഴ്ന്ന കാഞ്ചീപുരത്തു മണിവണ്ണാ! കണീക്കണ്ണൻ പോകുന്നു. ദൈര്യമുള്ള നല്ല നാവു വന്മ കൊണ്ട പുലവനായ ജ്ഞാനും പോകുന്നു. താൻ മാത്രം ഇവിടെ കിടക്കേണ്ടാ. വിഷപ്പൈയുള്ള ആദിശേഷനെന്ന പാമ്പ് പടുക്കയെ ചുരുട്ടികൊണ്ടു പോരു!

ആഴ്വാർ പറഞ്ഞാപ്രകാരം അപ്പത്തന്നെ കണിക്കണ്ണൻടെയും ആഴ്വാർടെയും പിന്നില് യാത്രയായി. എന്നിട്ട് അവര്ക്ക് യതോക്ത കാരി എന്ന പേരുവായി. യത + ഉക്ത + കാരി = (ആഴ്വാർ)എന്ത് + പറഞ്ഞോ + (അതെ) ചെയ്തു = ചൊന്നവണ്ണഞ്ചെയ്ത പെരുമാൾ (ചൊന്ന – ചൊല്ലിയ). എല്ലാ ദേവതകളും അവർ മൂണാളൂടെ പുരകേ പോന്നു. സകല സൗഭാങ്ങ്യങ്ങളും ഒഴിഞ്ഞു കാഞ്ചീപുരി ജീവനില്ലാത്തായി. സൂര്യൻ പോലും ഉദിക്കാത്തത്തെയും കണ്ടു രാജാവും മന്ത്രിമാരും യാത്രാസംഘത്തുടെ പുരകേയോടിച്ചെന്നു കണിക്കണ്ണൻടെ താമര പദങ്ങലില് വീന്നു മാപ്പു ചോദിച്ചു. കണിക്കണ്ണൻ ആഴ്വാരിടത്തു മടങ്ങിപ്പോകാമെന്നു അപേക്ഷിച്ചു. ആഴ്വാരും എംബെരുമാനിടത്തു ദയവായി ഇങ്ങിനെ പാടി അപേക്ഷിച്ചു:

കണിക്കണ്ണൻ പോക്കൊഴിന്താൻ
കാമരുപൂങ്കച്ചി മണിവണ്ണാ നീ കിടക്ക വേണ്ടും
തുണിവുടൈയ ചെന്നാപ്പുലവനും പോക്കൊഴിന്തേൻ
നീയും ഉൻരൻ പൈന്നാകപ്പായ് പടുത്തുകൊൾ

അർത്ഥം-
പുക്കൾ നിറഞ്ഞ കാവുകൾ ചൂഴ്ന്ന കാഞ്ചീപുരത്തു മണിവണ്ണാ! കണീക്കണ്ണൻ പോകുന്നതെ നിരത്തി. ദൈര്യമുള്ള നല്ല നാവു വന്മ കൊണ്ട പുലവനായ ജ്ഞാനും പോകുന്നതെ നിരത്തി. താൻ മാത്രം ഇവിടം വിട്ടു പോക്കേണ്ടാ. വിഷപ്പൈയുള്ള ആദിശേഷനെന്ന പാമ്പ് പടുക്കയില് പഴയതുപോലേ കിടക്കു!

 

ഇത്തരം സുലഭമായി പ്രാപിക്കുവാൻ കഴിയുവാനായ എളിമയാണ് ആഴ്വാരെ തിരുവെ:കാ എംബെരുമാൻടെ ഗുണ അനുഭവത്തില് ആഴ്വാരെ മുക്കി ഇങ്ങിനെ പാടവും ചെയ്തു:

വെ:കണൈക്കിടന്തതെന്ന നീർമ്മൈയേ

അർത്ഥം-
എൻടെ അപേക്ഷ പ്രകാരം തിരുവെ:കാവിൾ കിടന്ന എംബെരുമാൻ എത്രെ എളിയവനാണൂ!

പിന്നീടു ആഴ്വാർ ആശയോടു കൂടി ഇന്ന് കുംഭകോണം എന്ന് അറിയപ്പെടുന്ന തിരുക്കുടന്തൈ ക്ഷേത്രത്തു ആരാവമുദാഴ്വാർ എന്ന എംബെരുമാനെ ദർശിക്കാൻ യാത്രയായി. “ക്ഷണ നേരം കുംഭകോണത്തു നിന്നവര്ക്കും ശ്രീവൈകുണ്ഠം ഉറപ്പെന്നാല്, ഈ ലോകത്ത് സ്വത്തെ കുറിച്ചു പറയണോ?” എന്ന് തിരുക്കുടന്തൈ മാഹാത്മ്യം ഈ ദിവ്യ ദേശത്തുടെ മഹത്വത്തെ കീർത്തിക്കുന്നു. യാത്രയില് പെരുംബുലിയുർ എത്തിയപ്പോൾ ഒരു വീട്ട് മുന്പിലുള്ള ഇറയത്തു ആഴ്വാർ വിശ്രമിച്ചു. അവിടെ വേദ അധ്യയനം ചെയ്തോണ്ടിരുന്ന ബ്രാഹ്മണര്, കീരിപ്പരഞ്ഞ വേഷത്തിലുള്ള ആഴ്വാരെക്കണ്ടു,അധ്യയനത്തെ നിർത്തി.

വിനയമായി ആഴ്വാരും, അവര് തുടരാൻ ഹേതുവായി അവിടത്തിൽ നീനു മാരി.നിരത്തിയ ഇടം മറന്നു പോയതു കൊണ്ടു വീണ്ടും തുടരാൻ പറ്റ്രാത്തെ ആ ബ്രാഹ്മണമ്മാർ സ്തംബിച്ചു. ആഴ്വാർ ഒരു കറുപ്പ് നെല്ല് ധാന്യമെടുത്തു നഖങ്കൊണ്ടു കീരിയിട്ടു അവർ നിരത്തിയ ഇടത്തെ സൂചിപ്പിച്ചു. യജൂര് ഖാണ്ഡത്തുടെ ആ വരി: “ക്രുഷ്ണാനാം വ്രിഹീണാം നഖനിര്ഭിന്നം”. ആഴ്വാർടെ മഹത്വത്തെ അപ്പോൾ മനസ്സിലാക്കിയ ആ ബ്രാഹ്മണര് വേഗഞ്ചെന്നു നമസ്കരിച്ചു തങ്ങളുടെ അവമര്യാദയിനു മാപ്പു പറഞ്ഞു.

ആ ഗ്രാമത്തു അമ്പലത്തിലുള്ള എംബെരുമാൻ, ത്രുവാരാധനത്തിനു സാദനങളെ തെരക്കി ആഴ്വാർ പോയ ദിഗ്ഗുകളിലൊക്കെ തിരിയുകയായി. ഇതെക്കണ്ടു അതിശയിച്ച അർച്ചകരു നാട്ടുകാരായ ബ്രാഹ്മണരെ വിളിച്ചു കാണിച്ചു. അവര് അവിടത്തു യാഗഞ്ചെയ്തോണ്ടിരുന്ന പെരുമ്പുലിയൂർ അടികൾക്കു ഇതേ അറിയിച്ചു ആഴ്വാർടെ മഹത്വത്തെയും ബോദിപ്പിച്ചു. അടികളും അപ്പത്തന്നെ യാഗശാല വിട്ടു ആഴ്വാരിടത്തു ചെന്ന്. ആഴ്വാർടെ പ്രാക്രുത സൃഷ്ടിക്ക് മുന്പുള്ളതായ ത്രുമേനി കണ്ടു നമസ്കരിച്ചു യാഗ ശാലയിലേക്കു ക്ഷണിച്ചു ശ്വീകരിച്ചു അഗ്ര പൂജ ചെയ്തു ബഹുമാനിച്ചു. ധര്മാപുത്രൻ രാജസൂയ യാഗത്തില് ശ്രീക്രുഷ്ണനു അഗ്ര പൂജ ചെയ്തതെ തടഞ്ഞ ശിശുബാലനെപ്പോലേ ചില അർച്ചകരും ആഴ്വാർക്കു ചെയ്ത അഗ്ര പൂജയെ തടഞ്ഞു. അടികൾക്കു വല്ലാണ്ടായി. ആഴ്വാരിടത്തു മനസ്സ് തുരന്തു കാണിച്ചു. തൻടെ ഹൃദയത്തിലുള്ള അന്തര്യാമിയായ എംബെരുമാനെ ഏവര്ക്കും പ്രത്യക്ഷമാകുക എന്ന് പാടിയ ഉടന്തന്നെ എംബെരുമാനും ദിവ്യ മഹിഷിമാർ, ആദിശേഷൻ, ഗരുഢൻ എന്നിവർ സഹിതം ആഴ്വാർടെ ഹൃദയത്തിൽ നിന്ന് തന്നെ ഏവര്ക്കും ദർശനം നല്കി. അവഗണിച്ച അർച്ചകന്മാരൊക്കെ സാഷ്ഠാങ്ങവായി നമസ്കരിച്ചു മാപ്പു വേണ്ടി. ആഴ്വാരെ പല്ലക്കിലെ ച്ചുംമാക്കുന്ന ബ്രഹ്മ രഥമെന്ന വൈഭവന്ചെയ്തു അവറ് ആഴ്വാരുടെ കൃപ നേടി. അതിനു ശേഷം ആഴ്വാർ അവര്ക്കെല്ലാം ശാസ്ത്രാർത്ഥങളെ വിശതികരിച്ചു. പിന്നീട് ആരാവമുദൻ എംബെരുമാനെ ദർശിക്കാൻ കുഭകോണത്തിനു യാത്രയായി.

തിരുക്കുടന്തൈ എത്തിയതും താൻ അരുളിയ ഗ്രന്ഥങ്ങളുടെ ഓലച്ചുവടികളൊക്കേ കാവേരി നദിയില് വീശി. ഭഗവദ് കൃപയാല് രണ്ടു ഗ്രന്ഥങ്ങൾ മാത്രം – നാന്മുകൻ തിരുവന്താതി മറ്റും തിരുച്ചന്തവിരുത്തം – വെള്ളപ്പോക്കെ അതിർത്തു കരചേർന്ന ഇവകളെ കൈയില് കൊണ്ടു ആരാവമുദൻ എംബെരുമാനെ ത്രുപ്പാദാദികേശം തൊഴുതു. പ്രിയമായി “കാവിരിക്കരൈ കുടന്തൈയുൾ കിടന്തവാരെഴുന്തിരുന്തു പേച്ചു” എന്ന് പാട്ടു പാടി. അർഥാത് “കാവേരി നദി തീരത്തുള്ള തിരുകുടന്തൈ ക്ഷേത്രത്തു ശയനീച്ചിരുക്കുന്ന കോലത്തിൽ നിന്നും എഴുന്നു നിന്ന് സംസാരിക്കു”. ഇതെക്കേട്ട എംബെരുമാനും ഉടന്തന്നെ എഴുന്നേല്ക്കാൻ ശ്രമിച്ചു. പരവശനായ ആഴ്വാരും “വാഴി കേശനേ!” എന്ന് പാടി. അർത്ഥാത് “ബംഗിയായ കേശമുള്ളവനേ! നിന്നെ വാഴ്ത്തുന്നു!”. രണ്ടായിരത്തു മുന്നൂരു വര്ഷങ്ങൾ, പാല് തവിര വേറൊന്നും കഴിക്കാത്തെ, തിരുക്കുടന്തൈയിൽ, ആരാവമുദൻ രൂപത്തെ ധ്യാനിച്ചു കഴിയുകയായിരുന്നു. ആകകൂടി നാലായിരത്തു എഴുനൂരു വര്ഷങ്ങൾ ഈ ലോകത്തിൽ ജീവിച്ചു, തൻടെ പരമ കൃപയാല്, ഈ ലോകത്തുള്ള എല്ലോരുടെ അഭിവൃദ്ധിക്കായി, തൻടെ പ്രഭന്ദങ്ങൾ വഴിയായി ശാസ്ത്രങ്ങളുടെ അതിമുഖ്യ ശാരാംശങ്ങളെയരുളി.

 

aaravamuthan
തിരുക്കുടന്തൈ ക്ഷേത്രത്തു കോമളവല്ലി തായാർ സമേത ആരാവമുദൻ

ആഴ്വാർക്കു തിരുമഴിസൈ പിരാൻ എന്ന് പേരുവായി. പിരാൻ എന്നാല് മഹാ ഉപകാരങ്ങളെ ചെയ്തവർ എന്നാ. പൊതുവേ ഈ വിളി എംബെരുമാനുക്കുള്ളതാണൂ. എംബെരുമാൻടെ പ്രഭുത്വത്തെ തെളിയിച്ചു കാണീച്ചു മഹാ ഉപകാരം ചെയ്തവരായ തിരുമഴിസൈ ആഴ്വാരും ഈ വിളിക്ക് അര്ഹനാണ്.

അത് പോലേ ആരാവമുദൻ എംബെരുമാൻ ആഴ്വാർ എന്ന പെരേറ്റ്രു. പൊതുവേ എംബെരുമാൻടെ നാമ, രൂപ, ഗുണ വൈഭവങ്ങളിലു മുങ്ങി അനുഭവിക്കുന്ന മഹാ ഭക്തരെ ആഴ്വാർ എന്ന് വിളിക്കും. ആരാവമുദൻ തിരുമഴിസൈ ആഴ്വാർടെ നാമ, രൂപ, ഗുണ വൈഭാവങ്ങളില് ആഴ്ന്നതാല് ആരാവമുദാഴ്വാർ എന്ന പേര് നേടി.

ആഴ്വാരെപ്പോലേ എംബെരുമാനിടത്തും അടിയരിടത്തും സംഭന്ധമുണ്ടാകാൻ ആഴ്വാർടെ പരമ കരുണയല്ലാത്തെ വേറെന്താ വേണ്ടേ?

തനിയന് –
ശക്തി പഞ്ചമയ വിഗ്രഹാത്മനേ സൂക്തികാരജത ചിത്ത ഹാരിണേ|
മുക്തി ദായക മുരാരി പാദയോർ ഭക്തിശാര മുനയേ നമോ നമ:||

അര്ത്ഥം –
പഞ്ച ഉപനിഷത്തുക്കൾ ഉള്ളടക്കിയ എംബെരുമാൻടെ ദിവ്യ സ്വരൂപത്തെ തൻടെ ഹൃദയത്തിൽ കൊണ്ടു എല്ലോരുടെ മനശ്ശെയും കവരുന്നവരും, മോക്ഷത്തെ നല്കും മുരനെ വദിച്ച മുരാരിയുടെ താമരപ്പദളെ കുറിച്ച ഭക്തിയുടെ ശാരരുമായ തിരുമഴിസൈ ആഴ്വാരെ നമസ്കരിക്കുന്നു.

ആഴ്വാർടെ അർച്ചാവതാര അനുഭവം വായിക്കാൻ താഴെയുള്ള തുടര് പിന് പോകുക:
http://ponnadi.blogspot.in/2012/10/archavathara-anubhavam-thirumazhisai-azhwar.html

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.koyil.org/2013/01/16/thirumazhisai-azhwar/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org