പിള്ളൈ ലോകാചാര്യർ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

ഓരാൺ വഴി ഗുരു പരമ്പരയിലു വടക്കു തിരുവീതി പിള്ളയെ തുടർന്നു വന്ന അടുത്ത ആചാര്യരുടെ ചരിത്രം ഇപ്പോൽ കാണാം.

ശ്രീരംഗം ക്ഷേത്രത്തില് പിള്ളൈ ലോകാചാര്യർ

ത്രുനക്ഷത്രം – തുലാ ത്രുവോണം

അവതാര സ്ഥലം – ശ്രീരംഗം

ആചാര്യൻ – വടക്കു തിരുവീതി പിള്ളൈ

ശിഷ്യമ്മാർ – കൂര കുലോത്തമ ദാസർ, വിളാഞ്ചോലൈ പിള്ളൈ, തിരുവായ്മൊഴി പിള്ളൈ, മണപ്പാക്കത്തു നംബി, കോട്ടൂര് അന്നാർ, തിരുപ്പുട്കുഴി ജീയർ, തിരുക്കണ്ണങ്ങുടി പിള്ളൈ, കൊല്ലി കാവല ദാസർ

പരപദിച്ച സ്ഥലം – മടുരയെ അടുത്ത ജ്യോതിഷ്കുടി

ഗ്രന്ഥങ്ങൾ – യാത്രിചികപ്പടി, മുമുക്ഷുപ്പടി, ശ്രിയപ്പതിപ്പടി, പരന്തപ്പടി തനി പ്രണവം, തനി ദ്വയം, തനി ചരമം, അർഥ പഞ്ചകം, തത്വ ത്രയം, തത്വ ശേകരം, സാര സംഗ്രഹം, അർചിരാദി, പമേയ ശേകരം, സംസാര സാമ്രാജ്യം, പ്രപന്ന പരിത്രാണം, നവരത്ന മാലൈ, നവ വിദ സംബന്ധം, ശ്രീ വചന ഭൂഷണം എന്നു പല

നമ്പിള്ളയുടെ അനുഗ്രഹത്തൽ വടക്കു തിരുവീതി പിള്ളയ്ക്കു മകനായി ജനിച്ചതെ ഇതിനെ മുന്ബേ വടക്കു തിരുവീതി പിള്ളൈ ചരിത്രത്തില് പറഞ്ഞതെ ഓർക്കുന്നുണ്ടോ? അയ്യോദ്യയിലു ശ്രീ രാമ ലക്ഷ്മണരും (പെരുമാളും ഇളയ പെരുമാളും എന്നാ നം സമ്പ്രദായ പരിഭാഷയിപ്പരയുക) ഗോകുലത്തിലു ശ്രീ കൃഷ്ണ ബലരാമരും (കണ്ണൻ എംബെരുമാനും നംബി മൂത്ത പിരാനും എന്നാ നം സമ്പ്രദായ പരിഭാഷയിപ്പരയുക) വളർന്നന്തെപ്പോലെ ഇവരും ഇവരുടെ അനുജൻ അഴകിയ മണവാള പെരുമാൾ നായനാരും  വലിതായി.

നമ്മുടെ സമ്പ്രദായത്തിൻടെ മഹാചാര്യരായ നമ്പിള്ളൈ, പെരിയവാച്ചാൻ പിള്ളൈ, വടക്കു തിരുവീതി പിള്ളൈ എന്നീ പലരുടെ മാർഗോപദേശം ഒന്നിച്ചു രണ്ടു പേര്ക്കും കിട്ടുവാൻ ഭാഗ്യവല്ലേ? രണ്ടു പേരും നമ്മുടെ സമ്പ്രദായത്തെ പഠിച്ചതു അച്ചൻ വടക്കു തിരുവീതി പിള്ളയിടത്താണു.രണ്ടു പേരും ജീവിത കാലം മുഴുവനും നൈഷ്ഠിക ബ്രഹ്മചര്യ വ്രതം അനുഴ്ഠിച്ചു.

ചുഴന്നീടുന്ന സംസാരച്ചക്രത്തിലുഴന്നീടും നമുക്കരിഞ്ഞീടുവാനും, പെരിയ പെരുമാൾ സ്വപ്നത്തിൽ നിയമിച്ച പ്രകാരവും, അതുവരെ ഓരാണ്വഴി ഗുരു പരമ്പരയില് മാത്രമേ ഉപദേശിച്ചിരുന്ന പരമാർത്ഥങ്ങളെ, തൻടെ അപരിമിതമായ കാരുണ്യത്തല്, പിള്ളൈ ലോകാചാര്യർ പല ഗ്രന്ഥങ്ങളായി അരുൾ ചെയ്തിരിക്കിന്നു.

മണപ്പാക്കതു നംബിയെന്ന ശ്രീവൈഷ്ണവൻ കാഞ്ചീപുരം ക്ഷേത്രത്തിലുള്ള ദേവപ്പെരുമാളെ തൊഴാൻ പോയിരുന്നു. ദേവപ്പെരുമാൾ മഹാർഹമായ ഉപദേശങ്ങൾ പറയാൻ തുടങ്ങി. പൂർത്തിയാക്കാത്തെ നിർത്തി ശ്രീരംഗത്തിലു തുടരാമെന്ന് പറഞ്ഞു. ശ്രീരംഗത്തേ കാട്ടു അഴകിയ സിംഗർ സന്നിധിയിലെത്തിയപ്പോൽ പിള്ളൈ ലോകാചാര്യരുടെ പ്രഭാഷണ ഘോഷ്ഠിയെ കണ്ടു. സമ്പ്രദായ നേതൃത്വം ഏറ്റെടുത്ത പിള്ളൈ ലോകാചാര്യർ ശ്രീരംഗത്തിലു പതിവായി ശിഷ്യരെ പഠിപ്പിക്കുവായിരുന്നു. നംബി ഒരു തൂണിൻടെ പുറകില് ഒളിച്ചിരുന്നു നോക്കി. പിള്ളൈ ലോകാചാര്യർ ദേവപ്പെരുമാൾ പറഞ്ഞ വിഷയന്തന്നെ പറഞ്ഞത് മാത്രമല്ലാ പറയാത്തെ വിട്ടതെയും പൂരിപ്പിച്ചു.

അതിശയിച്ച നംബി “അവരോ നീർ” (താങ്ങൾ ദേവപ്പെരുമാളാണോ?) എന്ന് ചോദിച്ചു സാഷ്ഠാങ്ങവായി നമസ്കരിച്ചു. “ആവതു ഏതു?” (അതേ! ഇപ്പോൾ എന്ത് ചെയ്യാം?) എന്ന് പിള്ളൈ ലോകാചാര്യർ മറുപടി പറഞ്ഞു. ഇതിൽ നിന്നും ദേവപ്പെരുമാൾ തന്നേ പിള്ളൈ ലോകാചാര്യരായി അവതരിച്ചെന്ന് മനസ്സിലാക്കാം.

ഘോഷ്ഠീ സഹിതം ശ്രീരംഗത്ത് പിള്ളൈ ലോകാചാര്യർ

യതീന്ദ്ര പ്രവണ പ്രഭാവം എന്ന ഗ്രന്ഥത്തിൽ പറഞ്ഞ വേറൊരു സംഭവം കുടി പിള്ളൈ ലോകാചാര്യർ ദേവപ്പെരുമാൾ തന്നെയാണ് എന്ന് സാക്ഷ്യംപ്പെടുത്തുന്നു. പിള്ളൈ ലോകാചാര്യർ തൻടെ അന്തിമ ദശയിലു ജ്യോതിഷ്കുടിയിൽ താമസിച്ചിരുന്നപ്പോൾ നാലുർ പിള്ളൈ എന്ന ശിഷ്യരെ തിരുമലൈ ആഴ്വാർ (തിരുവായ്മൊഴി പിള്ളൈ എന്ന് പ്രസിദ്ധം) എന്ന മറ്റൊരു ശിഷ്യർക്കു വ്യാഖ്യാനങ്ങളെ പഠിപ്പിക്കാമ്പരഞ്ഞു. പിന്നീടു തിരുമലൈ ആഴ്വാർ ദേവപ്പെരുമാളെ മംഗളാസാസനം ചെയ്യാൻ കാഞ്ചീപുരത്തേക്കു പോയി. നാലൂർ പിള്ളയെ ദേവപ്പെരുമാളുടെ മുന്പേ കണ്ടു. “ജനാൻ നേരത്തെ ജ്യോതിഷ്കുടിയിലു പരഞ്ഞതെപ്പോലേ അരുളിച്ചെയൽകളുടെ (നാലായിര ദിവ്യ പ്രബന്ധത്തുടെ) എല്ലാ അർഥങ്ങളെയും തിരുമലൈ ആഴ്വാനെ പഠിപ്പിക്കുക” എന്ന് നേരിട്ടു ദേവപ്പെരുമാൾ നാലൂര് പിള്ളയെ ഓർമിച്ചു. ഇതിൽ നിന്നും രണ്ടു പേരും ഒന്നാണു എന്ന് തെളിയുക.

മുമുക്ഷുക്കളുടെ (ഭഗവദ് കൈങ്കര്യ മോക്ഷം കിട്ടാൻ കൊതിയുള്ളവർ) ഉജ്ജീവനത്തിനായി പിള്ളൈ ലോകാചാര്യർ പല ഗ്രന്ഥങ്ങളെ എഴുതിയെന്നു നേരത്തേ പറഞ്ഞത് ഒന്ന് കുടി ഓർക്കുക.  രഹസ്യ ത്രയം, തത്വ ത്രയം, അർഥ പഞ്ചകം മുതലായ മുഖ്യ സമ്പ്രദായ പരമാർഥങ്ങളെ തിരുവായ്മൊഴി ഉപയോഗിച്ചു വ്യാഖ്യാനിക്കുന്ന പതിനെട്ടു ഗ്രന്ഥങ്ങളെ അവർ എഴുതി. അവകളില് മുഖ്യമായവ:

  • മുമുക്ഷുപ്പടി – അതിശ്രേഷ്ഠവായ രഹസ്യ ത്രയ വ്യാഖ്യാനം. മണവാള മാമുനികൾ ഇതിനെയൊരു വിശതവായ അർത്ഥ വിവരണം ചെയ്തിട്ടുണ്ട്. ഏതു ശ്രീവൈഷ്ണവനുക്കും പ്രാഥമീകമായ ഈ ഗ്രന്ഥമില്ലാത്തെ ത്രുമന്ത്രം, ദ്വയം മറ്റും ചരമ ശ്ലോകത്തെ മനസ്സിലാക്കാൻ കഴിയുവില്ലാ.
  • തത്വ ത്രയം – കുട്ടി ഭാഷ്യം എന്നും പേരുണ്ട്. ചിത്, അചിത് പിന്നേ ഈശ്വരൻ എന്നീ മുന്നു തത്വങ്ങളെ ശ്രീഭാഷ്യതിനെ ചേരുന്നതായ വിളക്കങ്ങളെ പിള്ളൈ ലോകാചാര്യർ നൈപുണ്യത്തോടു ഭംഗിയായി പറയുന്നു. മണവാള മാമുനികൾ  ഈ ഗ്രന്ഥത്തിനെ എഴുതിയ വ്യാഖ്യാനമില്ലാത്തെ നമുക്കിതു മനസ്സിലാകുവില്ലാ.
  • ശ്രീവചന ഭൂഷണ ദിവ്യ ശാസ്ത്രം – ഈ ഗ്രന്ഥം മുഴുവനും ആഴ്വാർ അചാര്യന്മാരുടെ വാക്കു ഉപയോഗിച്ചു എഴുതിയതാണു. സത് സമ്പ്രദായ അർഥങളെ വിവരിക്കിന്ന ഈ ഗ്രന്ഥം പിള്ളൈ ലോകാചാര്യരുടെ പ്രകൃഷ്ട കൃതിയാണ്‌. നമ്മുടെ സമ്പ്രദായത്തുടെ ആന്തരാർത്ഥങ്ങളെ വെളിക്കൊണരും ഈ ഗ്രന്ഥത്തിനെ മണവാള മാമുനികൾ പ്രൗഢിയുള്ളൊരു വ്യാഖ്യാനം എഴുതിട്ടുണ്ട്. തിരുനാരായണപുരത്ത് ആയി കുടി ഒരു വ്യാഖ്യാനം എഴുതിട്ടുണ്ട്.
  • ജീവിത കാലത്തു ഒരിക്കിലെങ്ങിലും ശ്രീവൈഷ്ണവർ ഈ ഗ്രന്ഥം വായിച്ചു നമ്മുടെ സമ്പ്രദായത്തെ നന്നായി മനസ്സിലാക്കുക എന്നത്രെ.

ആഗ്രഹമുള്ള എവരും വായിക്കാനായി, ഈ ഗ്രന്ഥത്തെ പിള്ളൈ ലോകാചാര്യർ എളുപ്പവായ മണിപ്രവാള ഭാഷയിലെഴുതി. തൻടെ ആചാര്യമ്മാരിടം കേട്ട സമ്പ്രദായ ദിവ്യാർത്ഥങ്ങളെ ഗ്രഹിക്കാൻ മുമുക്ഷു ജനങ്ങൾ പെടാപ്പാടുപെടുന്നത് കണ്ടു, അവരോടു ദയകൊണ്ടു കേട്ടതൊക്കെ അദ്യേഹം രേഖപ്പെടുത്തി. ഇവരുടെ ഗ്രന്ഥങ്ങളിൽ പരഞ്ഞിട്ടുള്ളതൊക്കെ ഈടു മുപ്പത്താരായിരപ്പടി പോലെയുള്ള വ്യാഖ്യാനങ്ങളിലും അവർക്ക് മുന്പിൽ ഉണ്ടായിരുന്ന പുർവാചാര്യ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളിലും നമുക്ക് കാണാം. ദയയോടെ ഇതെല്ലാം കൂട്ടിച്ചേർത്തു എലുപ്പ ഭാഷ കൃതികളായി രത്നമ്പോൾ  ചുരുക്കിപ്പറഞ്ഞു. ഇത് കൊണ്ടു, ഇദ്യേഹം, പ്രമാണ രക്ഷണം (ജ്ഞാന രക്ഷണം മറ്റും പോഷണം)  ചെയ്ത പ്രദാന ആചാര്യരെന്നു മനസ്സിലാക്കാം.

ഇതു മാത്രമല്ലാത്തെ ഇദ്യേഹം പ്രമേയ രക്ഷണവും (എംബെരുമാനെ രക്ഷിക്കുക അഥവാ പോഷിക്കുക) ചെയ്തു. ശ്രീരംഗത്തു എല്ലാം നന്നായിരുന്നപ്പോൽ മുസ്ലിം ആക്രമണത്തെ കുറിച്ച വാർഥ കാട്ടു തീയായി വ്യാപിച്ചു. അംബലങ്ങളിലുള്ള തികച്ച ഐശ്വര്യത്തിനു കൊള്ളയടിക്കാൻ മുസ്ലിം രാജാക്കമ്മാാർ അമ്പലങ്ങളിൽ കടന്നുകയരുവെന്നു അറിയാവുന്ന ഏവരും വിഷമിച്ചു. അക്കാലത്തേ മൂപ്പരായ പിള്ളൈ ലോകാചാര്യർ താമസിക്കാത്തെ നേതൃത്വം ഏറ്റെടുത്തു. മൂലവരായ പെരിയ പെരുമാളുടെ ഒളിക്കാനായി അവരുടെ മുന്പിൽ ഒരു ചുവർ എഴുപ്പി. പിന്നിടു ഉൽസവരായ നമ്പെരുമാളെയും ഉബയ നാച്ചിമാരെയും തെക്കോട്ടു കൊണ്ടു പോയി. വയോ വൃദ്ധനായിട്ടും നംമ്പെരുമാളുടെ കുടത്തന്നെ യാത്രയായി.

കാട്ടു വഴിയിൽ വയിച്ചു കള്ളമ്മാർ നംപെരുമാളുടെ ത്രുവാഭരണം മുഴുവനും കൊള്ളയടിച്ചു. മുന്നോട്ടു നീങ്ങിയിരുന്ന പിള്ളൈ ലോകാചാര്യർ ഇതെയറിഞ്ഞു അവരിടം സംസാരിച്ചു മനമാറ്റ്രമുണ്ടാക്കി. അവരെല്ലാവരും പിള്ളൈ ലോകാചാര്യർ കീഴടങ്ങി ത്രുവാഭരണങ്ങളെ തിരികെനൽകി.

പിന്നീടു മധുരയ്ക്ക് പുറമേയുള്ള ആനമല പ്രദേശത്തുള്ള ജ്യോതിഷ്കുടി എന്ന സ്ഥലത്തെത്തി. അസുഖം ബാദിച്ചതാലു വയസനായ പിള്ളൈ ലോകാചാര്യർ പരമപദതിലേക്കു പോകാൻ തീരുമാനിച്ചു. തിരുമലൈ ആഴ്വാർ (തിരുവായ്മൊഴി പിള്ളൈ) എന്ന തന്നുടെ ശിഷ്യരെ അടുത്ത ദർശന പ്രവർത്തകരാക്കേണും എന്നു ചിന്തിച്ചു. തൻടെ ശിഷ്യമ്മാരിടത്തു, പ്രത്യേകിച്ചും കൂര കുലോത്തമ ദാസരിടത്തു, തിരുവായ്മൊഴി പിള്ളയെ നിർവാക കാര്യങ്ങളിൽ നിന്നും വിടുവിച്ചു അടുത്ത ആചാര്യനായി മാറ്റ്രിപ്പണിയുക എന്നത്രെ. ഒടിവില് ചരമ തിരുമേനി വിട്ടു അവിടത്തിൽ നിന്ന് തന്നെ പരപദമേറി.

പിള്ളൈ ലോകാചാര്യർ പരപദിച്ച ജ്യോതിഷ്കുടി ക്ഷേത്രം

പിള്ളൈ ലോകാചാര്യരെയും അവരെഴുതിയ ശ്രീവചന ഭൂഷണത്തെയും വാഴ്ത്താനായി മണവാള മാമുനികൾ ഉപദേശ രത്ന മാലൈ രചിച്ചു.

ആഴ്വാർകൾ അവതാരം, ആചാര്യമ്മാർ അവതാരം, ആശയുള്ളോരേവരെയും സമ്പ്രദായത്തിലേക്കു വിളിച്ചു കൂട്ടിയ എംബെരുമാനാരുടെ കൃപ, തിരുവായ്മൊഴിക്കു വ്യാഖ്യാനങ്ങൾ ഉണ്ടായതെങ്ങനെ എന്നിവകളെ ക്രമേണ പറഞ്ഞു. പിന്നീടു പിള്ളൈ ലോകാചാര്യാർ അവതാരം, അവരെഴുതിയ ശ്രീവചന ഭൂഷണ ശാസ്ത്രത്തുടെ മഹത്വം, അതില് പൊതിഞ്ഞിട്ടുള്ള പൊരുൾകൾ എല്ലാം വിവരിച്ചു അത് പോലേ പ്രവർത്തിച്ചാലു വേഗത്തിൽ എംബെരുമാനാരുടെ ദയയ്ക്കു പാത്രമാകാം എന്ന് അവശാനം പറയുന്നു.

മാമുനികൾ ഇതുവും കുടി പറഞ്ഞു: മൂർക്കമ്മാർ, പുർവാചാര്യമ്മാർ മൊഴിഞ്ഞ ക്രമങ്ങളെ ഗുരുജനങളിടത്തു തെറ്റ്രാത്തെ കേട്ടു, പിന്നിടു ഓര്ത്ത് അതെ ആാരായ്ഞു, അത് കഴിഞ്ഞു അവര് ആ ക്രമത്തെ മറ്റ്രാളുകൾക്കു പറയാത്തെ, സ്വംമനസ്സിൽ തോന്നിയവശം പരഞ്ഞു, ഇങ്ങിനെ അവര് പരഞ്ഞതു ശുദ്ധമായ ഉപദേശപരമായി വന്ന വാക്കെന്നും പറയും. അപവാദം എവിടെയും പ്രയോഗിക്കാത്ത തീരെ ഒഴിച്ച മാമുനികൾ മൂർക്കമ്മാർ എന്ന ചീത്തവാക്ക്‌ ഉപയോഗിക്കിന്നതു കണ്ടോ? പൂർവാചാര്യമ്മാരെ വിശ്വസിക്കാത്തെ പറച്ചിലും പ്രവർതിയുവായ ക്രൂരത കണ്ടാ മൂർക്കരെന്നു വിളിച്ചതു. ഇതാണു മാമുനികളുടെ അദ്ഭുതവായ ഉപദേശ രത്ന മാലൈയിൽ പരഞ്ഞീട്ടുള്ള ശ്രീവചന ഭൂഷണ ശാസ്ത്ര സാരം.

നിഗമാന്ത മഹാ ദേശികനെന്നും ശ്രീമാൻ വേങ്കഠനാഥാര്യർ പ്രശിദ്ധവായ ശ്രീ വേദാന്താചാര്യർ പിള്ളൈ ലോകാചാര്യർ വിഷയവായി ലോകാചാര്യ പഞ്ചാസത് എന്നും സംസ്കൃത കൃതി രചിച്ചീട്ടുണ്ടു. പിള്ളൈ ലോകാചാര്യരെക്കാൾ അമ്പതു വയസെങ്ങിലും ഇളയവരായ സ്വാമി ദേശികനുക്ക് എത്ര മാത്രം അവരിടത്ത് പ്രശംസ ഉണ്ടായിരിന്നുവെന്നു, ഇന്നും ത്രുനാരായണപുര ക്ഷേത്രത്തു പാരായണം ചെയ്യപ്പെടുന്ന  ഈ ഗ്രന്ഥത്തിൽ നിന്നും മനസ്സിലാക്കാം. ശ്രീ ഉഭയ വേദാന്തി വീ.വീ.റാമാനുജൻ സ്വാമി തമിഴില് ഇതിനെയൊരു വ്യാഖ്യാനം രേഖപ്പെറ്റുത്തീട്ടുണ്ടു. അതെ അടിസ്ഥാനവാക്കി ശ്രീ.ഉബയ വേദാന്തി തി.ചു.അ.വ്വെങ്കഠേശൻ സ്വാമി ലഘുവായ ആംഗലഭാഷാ മൊഴിമാറ്റം ചെയ്തീട്ടുണ്ടു.

ഇങ്ങിനെ ജീവിതത്തെ പ്രമാണ പ്രമേയ രക്ഷണത്തിനായി അർപ്പണിച്ച പിള്ളൈ ലോകാചാര്യരുടെ അപരിമിതവായ കീർത്തി നമുക്ക് മനസ്സിലാകി. ശ്രീവൈഷ്ണവൻ എന്ന് അവകാശം പറയുന്ന ഓരോ വ്യക്തിയും പിള്ളൈ ലോകാചാര്യർക്കു എപ്പോഴും നന്നിയോടിരിക്കണു. കാരണം? അവരില്ലാത്തെ ശ്രീരംഗ ക്ഷേത്രത്തു നമ്പെരുമാളെ ഇന്ന് നാം ദർശിക്കാൻ പട്രുവില്ലാ. എംബെരുമാനാർ ദർശനത്തുടെ ആന്തരാർത്തവും മനസ്സിലാകാൻ കഴിയുവില്ലാ.

തനിയൻ-

ലോകാചാര്യായ ഗുരവേ കൃഷ്ണപാദസ്യ സൂനവേ |
സംസാരഭോഗിസന്ദഷ്ടജീവജീവാതവേ നമ: ||

അർത്ഥം-

സംസാരമായ പാമ്പുകടിച്ചീട്ടുള്ള ചേതനരെ ഉജ്ജീവിപ്പിക്കിന്നവരും വടക്കു തിരുവീതി പിള്ളയുടെ കുമാരരുവായ ലോകാചാര്യരെ നമസ്കരിക്കിന്നു.

എംബെരുമാനാരിടത്തും നമ്മുടെ ആചാര്യനിടത്തും പിള്ളൈ ലോകാചാര്യരെ പോലേ ബന്ധം വളര്ത്തിയെടുക്കാൻ സാദിക്കേണുവെന്നു അവരുടെ താമരപ്പദങ്ങളെത്തന്നെ കൂപ്പാം.

പിള്ളൈ ലോകാചാര്യർക്കും അവരുടെ ഘോഷ്ഠിക്കുമായ മങ്ങളാശാസനം 

വാഴി ഉലകാസിരിയൻ വാഴി അവൻ മന്നു കുലം
വാഴി മുടുംബൈ എന്നു മാനകരം
വാഴി മണം ചൂഴ്ന്ത പേരിൻബ മൽകുമികു നല്ലാർ
ഇനം ചൂഴ്ന്തു ഇരുക്കും ഇരുപ്പു

ലഘുവായ മൊഴിമാറ്റം-

വാഴി ലോകാചാര്യാൻ വാഴി അവൻ വലിയ കുലം
വാഴി മുടുംബൈ എന്ന മഹാനഗരം
വാഴി മണം ചൂഴ്ന്ന പരമാനന്ദം നൽകും നൽമനുഴ്യർ
ഇനം ചൂഴ്ന്നു ഇരിക്കും പരിസ്ഥിതി.

ഇനി അടുത്തത് തിരുവായ്മൊഴി പിള്ളയുടെ വൈഭവം.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.koyil.org/2012/09/18/pillai-lokacharyar/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://guruparamparai.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org